ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഒറ്റയടിക്ക് ബുധനാഴ്ച വർധിച്ചത്.

ഇതോടെ ഗ്രാമിന് 4,735 രൂപയിലും പവന് 37,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,680 രൂപയിലും പവന് 37,440 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതിനു മുൻപ് ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 5,6 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില നവംബർ നാലിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടിൽ ഡോളർ വീണപ്പോൾ 1700 ഡോളർ കടന്ന് മുന്നേറിയ രാജ്യാന്തര സ്വർണ വില 1700 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. നാളത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും വളരെ പ്രധാനമാണ്. അടുത്ത തിരുത്തലും സ്വർണത്തിൽ അവസരമാണ്.

Advertisement