കുന്നത്തൂർ നെടിയവിളയിൽ റോഡരികിൽ നിർത്തിയ
ബൈക്കിലിരുന്ന് സുഹൃത്തുമായി സംസാരിക്കുകയായിരുന്ന കോൺഗ്രസ് നേതാവിനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു

Advertisement

കുന്നത്തൂർ :റോഡരികിൽ നിർത്തിയ ബൈക്കിലിരുന്ന് സുഹൃത്തുമായി സംസാരിക്കുകയായിരുന്ന കോൺഗ്രസ് നേതാവിനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു.കുന്നത്തൂർ നെടിയവിള അക്ഷയ കേന്ദ്രത്തിനു സമീപം ചൊവ്വാഴ്ച രാത്രി 7 ഓടെ ആയിരുന്നു അപകടം.കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം ചെയർമാൻ കുന്നത്തൂർ കിഴക്ക് കണ്ണംതുണ്ടിൽ വീട്ടിൽ കുന്നത്തൂർ മനോഹര (60) നാണ് അപകടത്തിൽ പരിക്കേറ്റത്.കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടർ ബൈക്കിന്റെ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന മനോഹരൻ ദൂരേക്ക് തെറിച്ചു വീണു.ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേറ്റില്ല.ബൈക്ക് തകർന്നു.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച മനോഹരനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.വിവിധ പത്രങ്ങളുടെ കുന്നത്തൂർ മേഖലയിലെ ഏജന്റ് കൂടിയാണ്.

Advertisement