രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്. ഫൈനലില്‍ വിദര്‍ഭയെ 169 റണ്‍സിനു വീഴ്ത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. 42-ാം തവണയാണ് മുംബൈ രഞ്ജിയില്‍ ചാമ്പ്യന്‍മാരാകുന്നത്. മുംബൈ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിദര്‍ഭ 368 റണ്‍സില്‍ പുറത്തായി.
രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 224 റണ്‍സാണ് മുംബൈക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 105 റണ്‍സില്‍ അവസാനിച്ചു. 119 റണ്‍സിന്റെ നിര്‍ണായക ലീഡാണ് മുംബൈ നേടിയത്.

Advertisement