യശസ്വിയുടെ സെഞ്ച്വറിയില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 336 റണ്‍സെന്ന നിലയിലാണ്.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 179 റണ്‍സുമായി കന്നി ഇരട്ട ശതക പ്രതീക്ഷയില്‍ യശസ്വി ക്രീസില്‍ തുടരുകയാണ്. താരം 17 ഫോറും അഞ്ച് സിക്സും സഹിതമാണ് 179 റണ്‍സ് സ്‌കോര്‍ ചെയ്തത്. യശസ്വിക്കൊപ്പം രവിചന്ദ്രന്‍ അശ്വിനാണ് ക്രീസില്‍. അശ്വിന്‍ അഞ്ച് റണ്‍സെടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്ഷര്‍ പട്ടേല്‍ (27), ശ്രീകര്‍ ഭരത് (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇംഗ്ലണ്ടിനായി കന്നി ടെസ്റ്റ് കളിച്ച ഷൊയ്ബ് ബഷീര്‍, രഹാന്‍ അഹമദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്സന്‍, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement