ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ… മുന്നിൽ നിന്ന് നയിച്ച് സൂര്യ കുമാർ യാദവ്

ലോകകപ്പ് കിരീടം കൈവിട്ടെങ്കിലും ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. നായകൻ സൂര്യകുമാർ യാദവ് (80) മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കേ മറികടന്നു. 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻനിരയിൽ ഇഷാൻ കിഷനും (58) അർധ സെഞ്ചറി കണ്ടെത്തി. സ്കോർ: ഓസ്ട്രേലിയ – 20 ഓവറിൽ 3ന് 208. ഇന്ത്യ – 19.5 ഓവറിൽ 8ന് 209. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി.

Advertisement