ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്‌ മത്സരങ്ങൾക്ക് നാളെ തുടക്കം

Advertisement

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്‌ മത്സരങ്ങൾക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മൊഹാലിയില്‍ അരങ്ങേറും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയന്‍ ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ കളിക്കില്ല.
ഇരുവരുമടക്കം നാല് സുപ്രധാന താരങ്ങള്‍ പരിക്കു മാറി ടീമില്‍ തിരിച്ചെത്തിയിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് പരിക്കിനെ തുടര്‍ന്നു ടീമില്‍ ഇല്ലാതിരുന്ന മറ്റു താരങ്ങള്‍.
നാല് താരങ്ങളും ടീമിലേക്ക് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ നാല് താരങ്ങളും കളിച്ചിരുന്നില്ല. സ്റ്റാര്‍ക്കും മാക്‌സ്‌വെല്ലും പൂര്‍ണമായി ഫിറ്റല്ലെന്നു നായകന്‍ കമ്മിന്‍സ് വ്യക്തമാക്കി. ഇതോടെയാണ് ഒന്നാം ഏകദിനത്തില്‍ താരങ്ങളെ അന്തിമ ഇലവനിലേക്ക് പരിഗണിക്കേണ്ടന്ന തീരുമാനം.
18 അംഗ ഓസീസ് സംഘമാണ് പര്യടനത്തിനായി ഇന്ത്യയിലെത്തിയത്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഓസീസ് ലക്ഷ്യം.

Advertisement