ഏഷ്യ കപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ പത്തുവിക്കറ്റിന് തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യ കപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ പത്തുവിക്കറ്റിന് തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചു. മഴമൂലം പുനര്‍നിശ്ചയിച്ച മല്‍സരത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം ഇരുപത്തൊന്നാം ഓവറില്‍ മറികടന്നു. രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അര്‍ധസെഞ്ചറി.  ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. നായകന്‍ രോഹിത് 5 സിക്സും 6 ഫോറും അടക്കം 59 പന്തില്‍ 74 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 8 ഫോറും 1 സിക്സും അടക്കം 62 പന്തില്‍ 67 റണ്‍സെടുത്തു.
ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 48 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആസിഫ് ഷെയ്ഖ് അന്‍പത്തെട്ടും സോംപാല്‍ കാമി നാല്‍പ്പത്തെട്ടും റണ്‍സ് നേടി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റ് വീതം നേടി. 

Advertisement