ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം, ഇന്ത്യന്‍ ടീമിനെ 21ന് അറിയാം

ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യന്‍ ടീമിനെ 21ന് അറിയാം. ടീമിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സെലക്ഷന്‍ കമ്മിറ്റി യോഗം അന്ന് ന്യൂഡല്‍ഹിയില്‍ വച്ച് നടക്കും. 
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് യോഗം ചേരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യോഗത്തിൽ പങ്കെടുക്കും.
നിലവില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് ടീമുകള്‍ ഏഷ്യ കപ്പിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യ കപ്പ് പോരാട്ടങ്ങള്‍. 
ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പോരാട്ടമായതിനാല്‍ എല്ലാവർക്കും ഏഷ്യാ കപ്പ് മത്സരങ്ങൾ നിര്‍ണായകമാണ്.

Advertisement