കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Advertisement

കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശനിയാഴ്ചയാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തത്തമംഗലത്തെ അങ്ങാടിവേല. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ട മത്സരം നടത്തുന്നത് പതിവാണ്. കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിന് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അബ്ദുള്ളയ്ക്ക് വീണ് പരിക്കേറ്റത്.
ഇന്നലെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം.

Advertisement