പ്രളയത്തില്‍ ഗംഗാനദി മറികടക്കുന്ന ആനയും പുറത്ത് പാപ്പാനും,വൈറലായ കാഴ്ച

Advertisement

.കനത്തമഴയുടെ പിടിയിലായ ബിഹാറിലെ നദികടന്നു പാപ്പാനുമായി നീന്തി മറുകര പിടിക്കുന്ന ആനയുടെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

https://twitter.com/BihariBaba1008/status/1547115214503497728

വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ പെട്ടെന്ന് തന്നെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്.ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം.

എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ചങ്ങാടം വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള ചിലവ് ഏറെയാണ്. കൈവശമില്ലാത്തതിനാലാണ് ആനയ്ക്കൊപ്പം നീന്തി മറുകരയില്‍ എത്താന്‍ പാപ്പാന്‍ ശ്രമിച്ചത് എന്നിയാള്‍പറയുന്നു

Advertisement