കോവിഡ് കാലത്ത് വായ്പകളുടെ പുനഃക്രമീകരണം: ബാങ്കുകൾക്ക് പുത്തൻ നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക്

മുംബൈ:ബാങ്കുകൾക്ക് പുതിയ മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് കാലത്ത് പുനക്രമീകരിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് ആർബിഐ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

ബാങ്കുകളുടെ സാമ്പത്തികനില തൃപ്തികരമെങ്കിലും കോവിഡ് കാലത്ത് പുനക്രമീകരിച്ച വായ്പകളിന്മേൽ ജാഗ്രത വേണമെന്നാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ളത്.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് മൊറട്ടോറിയവും വായ്പാ പുനക്രമീകരണ സംവിധാനങ്ങളും ബാങ്കുകൾ ഒരുക്കിയിരുന്നു. ആർബിഐയുടെ വാർഷിക റിപ്പോർട്ട് പ്രകാരം, അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി മാറാതിരിക്കാൻ ബാങ്കുകൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

കോവിഡ് കാലത്തെ കൈത്താങ്ങൽ നടപടികൾ പിൻവലിക്കുന്നതോടെ ആവശ്യമായ മുൻകരുതലുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർബിഐ നിർദ്ദേശിച്ചു.

Advertisement