ലോ​ക​ത്തി​ലെ 100 മ​ലി​ന നഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

ന്യു​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം 2021 ൽ ​കൂ​ടു​ത​ൽ മോ​ശ​മാ​യ​താ​യി പ​ഠ​നം. ലോ​ക​ത്തി​ൽ അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 100 ന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണ്.
അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 35 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. സ്വി​സ് സം​ഘ​ട​ന​യാ​യ ഐ​ക്യു എ​യ​ർ ത​യാ​റാ​ക്കി​യ വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന അ​ന്ത​രീ​ക്ഷ നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ ഒ​രു ന​ഗ​ര​വും പാ​ലി​ച്ചി​ട്ടി​ല്ല. 117 രാ​ജ്യ​ങ്ങ​ളി​ലെ 6,475 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്ത​രീ​ക്ഷ​വാ​യു ഗു​ണ​നി​ല​വാ​ര വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് 2021-ലെ ​ആ​ഗോ​ള വാ​യു ഗു​ണ​നി​ല​വാ​രം അ​വ​ലോ​ക​നം ചെ​യ്തു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട്.

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ള്ള ത​ല​സ്ഥാ​ന ന​ഗ​രം ഡ​ൽ​ഹി​യാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​മാ​ണ് ഡ​ൽ​ഹി ഈ ​മോ​ശം റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ 15 ശ​ത​മാ​ന​മാ​ണ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്റെ തോ​തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

Advertisement