27.1 C
Kollam
Thursday 10th September, 2026 | 08:21:45 AM
Home News National യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി സാരാനാഥ്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി സാരാനാഥ്

ന്യൂഡല്‍ഹി: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി പുരാതന ബുദ്ധമത കേന്ദ്രമായ ഉത്തര്‍പ്രദേശിലെ സാരാനാഥ്. ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടന്നു കൊണ്ടിരിക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 48ാമത് യോ?ഗത്തിലാണ് ഈ തീരുമാനം.

ലോക പൈതൃക പട്ടികയില്‍ പുതിയ മുദ്രണം : സാരാനാഥിലെ പുരാതന ബുദ്ധമത കേന്ദ്രം. എന്ന് യുനെസ്‌കോ എക്‌സില്‍ കുറിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയിലെ 45ാമത്തെ സ്ഥലമാണിത്.

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് സാരാനാഥ്. ജ്ഞാനോദയം നേടിയതിനുശേഷം ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയതും ധര്‍മചക്രം ചലിപ്പിച്ചതും ബുദ്ധസംഘം സ്ഥാപിച്ചതുമായ സ്ഥലം എന്ന നിലയിലാണ് സാരാനാഥ് പ്രസിദ്ധിയാര്‍ജിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ട് മുതല്‍ എഡി 12ാം നൂറ്റാണ്ട് വരെയുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ സാരാനാഥിലുണ്ട്. ഇതില്‍ സ്തൂപങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, അശോക സ്തംഭത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.