27.5 C
Kollam
Friday 11th September, 2026 | 08:52:44 AM
Home News National വാട്ടര്‍ ടാങ്കില്‍ നിന്ന് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി

വാട്ടര്‍ ടാങ്കില്‍ നിന്ന് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി

ഹരിദ്വാര്‍: ഹരിദ്വാറിലെ സരായ് ഗ്രാമത്തില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. ജൂണ്‍ എട്ടിനായിരുന്നു സംഭവം. ജലസംഭരണിയില്‍ നിന്ന് വെള്ളം വരാത്തതിനെ തുടര്‍ന്ന് തുറന്ന് നോക്കിയപ്പോഴാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്. കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ഏറെ നേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു.
അതേസമയം, പാമ്പിന്‍ കുഞ്ഞുങ്ങളെങ്ങനെയാണ് വാട്ടര്‍ ടാങ്കിനുള്ളിലെത്തിയതെന്നതില്‍ വ്യക്തതയില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുടനീളമുള്ള ശുദ്ധജലാശയങ്ങള്‍ക്ക് സമീപം സാധാരണയായി കാണപ്പെടുന്ന ചെക്കര്‍ഡ് കീല്‍ബാക്ക് (നീര്‍ക്കോലി) ഇനം പാമ്പുകളെയാണ് ഇവിടെ കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.