ബാലാജിയുടെ കണ്ണുകൾ ഇനി രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം പകരും

Advertisement

നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകൾ ഇനി രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം പകരും.
താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ക്ക് ജീവന്‍പകരാന്‍ തീരുമാനിച്ചത്.
ഇന്നലെ രാത്രിയോടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്.

Advertisement