പാക്കിസ്ഥാനിൽ നിന്നും എത്തിയ ഹിന്ദു മതസ്ഥരായ അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം

ന്യൂ ഡെൽഹി . ഡെൽഹിയിലുള്ള പാക്കിസ്ഥാനിൽ നിന്നും എത്തിയ ഹിന്ദു മതസ്ഥരായ അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഡൽഹി ഹൈക്കോടതിയിൽ ഹാജരാകാൻ ഇവരോട് ഇന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി നടത്തിവന്ന ഒഴിപ്പിക്കൽ നടപടികൾ കോടതി ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. ഡൽഹിയിലെ മജ്നു കട്ട്ലയിൽ താമസിക്കുന്നത് 150ലധികം പാക്കിസ്ഥാനിൽ നിന്ന് എത്തിയ ഹിന്ദുമതസ്ഥരായ കുടുംബാംഗങ്ങളാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ വിജ്ഞാപനം അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement