സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

Advertisement

ന്യൂഡെല്‍ഹി. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും.ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയുക.ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ളവായും പരിശോധിക്കും.ബംഗാളിലെയും ത്രിപുരയിലെയും നിലവിലെ സാഹചര്യവും യോഗത്തിൽ വിലയിരുത്തും.നിലവിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.മഹാരാഷ്ട്രയിൽ ലോക്സഭ സീറ്റുകളിൽ കോൺഗ്രസ് എൻ സി പി ശിവസേന ഉദ്ദവ് താക്കാറേ വിഭാഗങ്ങൾ ധാരണയിൽ എത്തിയിട്ടുണ്ട്.ഇക്കാര്യത്തിലും പാർട്ടി വിലയിരുത്തൽ നടത്തും.തെരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ചുള്ള ചർച്ചകൾക്കും പോളിറ്റ് ബ്യൂറോ യോഗം മുൻതൂക്കം നൽകും.യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും,സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്നലെ ഡൽഹിയിൽ എത്തി.

Advertisement