വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു

കോട്ടയം. പാമ്പാടിയിൽ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു.
പാമ്പാടി വെള്ളൂർ സ്വദേശിനി വിനി സാമാണ് മരിച്ചത്. ഇന്നലെയാണ് ഇവരെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് .ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് വിവരം . കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുകയാണ് മരണം. പാമ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയുടെ ഭാര്യയാണ്
യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണത്രേ ഭർത്താവിനും പൊള്ളലേറ്റിരുന്നു. പാമ്പാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു

Advertisement