നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍

ഹരിയാനയില്‍ നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍. ഹരിയാനയിലെ അജ്റോണ്ടയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

രാവിലെയാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. മതിലിലെ ഇരുമ്ബ് ഗ്രില്ലില്‍ തുളച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം.

കുട്ടിയെ ഉപേക്ഷിക്കാനായി മനപ്പൂര്‍വ്വം കൊലപ്പെടുത്തിയ ശേഷം ഗ്രില്ലില്‍ തുളച്ചതാണോയെന്നത് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് കുട്ടിയുടെ മൃതദേഹം ഗ്രില്ലില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാന്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisement