ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതി യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിച്ചു… ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും

Advertisement

ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കുടലില്‍ നിന്ന് 39 നാണയങ്ങളും 37 കാന്തവും പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിച്ചു. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും കലശലായതോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ആയിരുന്നു 26-കാരനായ യുവാവിന്റെ ശസ്ത്രക്രിയ. ആശുപത്രിയിലെത്തുമ്പോള്‍ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിടി സ്‌കാന്‍ പരിശോധനയിലാണ് കുടലില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് നാണയവും കാന്തവും കുന്നുകൂടിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. 1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ മിത്തല്‍ പറഞ്ഞു. ആശുപത്രി വിട്ട യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Advertisement