പത്മശ്രീ പുരസ്‌കാര ജേതാവും ഗസല്‍ ഗായകനുമായ പങ്കജ് ഉധാസ് അന്തരിച്ചു

പത്മശ്രീ പുരസ്‌കാര ജേതാവും ഗസല്‍ ഗായകനുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 1980-ല്‍ അദ്ദേഹം തന്റെ ആദ്യ ഗസല്‍ ആല്‍ബമായ ‘ആഹത്’ പുറത്തിറക്കി. ഗസലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹം മുന്‍നിരക്കാരനായി.
‘നാം’ (1986) എന്ന ചിത്രത്തിലെ ‘ചിത്തി ആയ് ഹേ’, ‘ആ ഗലേ ലഗ് ജാ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയിലെ പ്രമുഖ ഗസല്‍ ഗായകരില്‍ ഒരാളെന്ന നിലയില്‍ അരക്കെട്ടുറപ്പിച്ചു. മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഗസല്‍ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ എന്നിവയുള്‍പ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ അദ്ദേഹത്തെത്തേടിയെത്തി.

Advertisement