ജീന്‍സ് പുതിയതുപോലെ ആക്കാന്‍ പറ്റും…. ഈ ട്രിക്ക് പരീക്ഷിച്ചുനോക്കൂ….

ചില നുറുങ്ങുവിദ്യകള്‍ പ്രയോഗിച്ചാല്‍ ജീന്‍സ് പുതിയതുപോലെ ആക്കാന്‍ പറ്റും. ഇഷ്ടം പോലെ ഉപയോഗിക്കുകയും ചെയ്യാം.

ഇറുകിയ ജീന്‍സ് വീണ്ടും ധരിക്കാം
ഇറുകിയ ജീന്‍സ് വീണ്ടും ധരിക്കാം എന്നത് നടക്കുന്ന കാര്യമല്ല. എന്നാല്‍ ഇറുകിയ ജീന്‍സ് വീണ്ടും അതേ പോലെ തന്നെ കംഫര്‍ട് ആയി ധരിക്കാന്‍ ഒരു സ്‌പ്രേ കുപ്പിയില്‍ ചൂടുവെള്ളം എടുത്ത് ജീന്‍സ് ഒരു ഹാംഗറില്‍ തൂക്കിയിടുക. അതിന് ശേഷം സ്‌പ്രേ ബോടിലില്‍ ഉള്ള വെള്ളം ജീന്‍സിന്റെ തുടയിലും അരക്കെട്ടിലും തളിക്കുക. ഇതിന് ശേഷം ജീന്‍സ് ഒന്ന് വലിച്ച് ഹാംഗറില്‍ വീണ്ടും തൂക്കിയിടുക. 20 മിനിറ്റോളം ഇത് ചെയ്താല്‍ ജീന്‍സ് പാകമായി വരും. ഇത് വീണ്ടും ഇറുകുകയാണെങ്കില്‍ വീണ്ടും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

അയഞ്ഞ ജീന്‍സെങ്കില്‍
ജീന്‍സ് അയഞ്ഞതാണെങ്കില്‍ അതിനും പരിഹാരമുണ്ട്. പെട്ടെന്ന് ശരീരഭാരം കുറക്കുകയും ജീന്‍സ് പാകമാവാതെ വരുകയും ചെയ്താല്‍ ആദ്യം അരക്കെട്ടിന്റെ വശത്ത് നിന്ന് ജീന്‍സ് ഒന്ന് ടക് ഇന്‍ ചെയ്യണം. തനിച്ച് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നല്ലൊരു തയ്യല്‍ക്കാരനെ സമീപിച്ച് അരക്കെട്ടിന്റെ ഭാഗത്ത് നിന്ന് ജീന്‍സ് സ്റ്റിച് ചെയ്യാന്‍ പറയുക.

നിറം നല്‍കാന്‍
ജീന്‍സ് മങ്ങിയതോ നരച്ചതോ ആയി തോന്നുന്നുണ്ടെങ്കില്‍ അതിനെ വീണ്ടും പഴയ നിറത്തിലേക്കും ആക്കാം. അതിന് വേണ്ടി അല്‍പം കളര്‍ വാങ്ങി അത് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം ജീന്‍സ് അതില്‍ മുക്കി വെക്കുക. ഇത്തരത്തില്‍ ഒരു പതിനഞ്ച് മിനുറ്റ് മുക്കി വെക്കണം. അതിലൂടെ മങ്ങിയ ജീന്‍സിന് നല്ല തിളക്കം വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കഴുകുമ്പോള്‍ ശ്രദ്ധിക്കാം
ജീന്‍സ് കഴുകുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം എല്ലാ വസ്ത്രങ്ങളും അലക്കുന്നത് പോലെ ജീന്‍സ് കഴുകുന്നത് അതിന്റെ ആയുസ്സ് കുറക്കുന്നു. അതുപോലെ തന്നെ കല്ലിലിട്ട് അടിച്ച് കഴുകാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ജീന്‍ക് കഴുകി ഉണക്കാനിടുമ്പോള്‍ അത് പുറംമറിച്ചിട്ട് ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്. ഇത് നിറം പെട്ടെന്ന് മങ്ങാതിരിക്കാന്‍ സഹായിക്കുന്നു.

കൈ കൊണ്ട് കഴുകാം
പരമാവധി ജീന്‍സ് കൈകൊണ്ട് കഴുകാന്‍ ശ്രദ്ധിക്കുക. കാരണം ഇത് ജീന്‍സ് ചുരുങ്ങിപ്പോവാതിരിക്കാന്‍ സഹായിക്കുന്നു. കാണാന്‍ പരുപരുത്ത തുണിയാണെങ്കിലും ജീന്‍സ് അലക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. അതുകൊണ്ട് തന്നെ അലക്കുമ്പോള്‍ പരമാവധി കൈകൊണ്ട് അലക്കാന്‍ ശ്രദ്ധിക്കുക.

Advertisement