ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗം,പ്രതികളായ 11 പേരോടും ഈ മാസം 21ന് കീഴടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി.ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗം കേസിൽ പ്രതികളായ 11 പേരോടും ഈ മാസം 21ന് കീഴടങ്ങണമെന്ന് സുപ്രീംകോടതി.സാവകാശം തേടി പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്,രമേഷ് രൂപ ഭായ് ചന്ദന എന്നിവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.ആറാഴ്ച വരെ സമയം നീട്ടി നൽകണമെന്ന ആവശ്യമായിരുന്നു പ്രതികൾ ഹർജിയിലൂടെ മുന്നോട്ട് വച്ചത്.

മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നുവെന്ന് ജസ്റ്റിസ്‌ ബി വി നാഗരത്ന പറഞ്ഞു.മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല എന്നതാണ് ഗോവിന്ദ ഭായ് ചൂണ്ടി കാണിച്ച ആവിശ്യം.മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് മറ്റു പ്രതികൾ ഹർജിയിലൂടെ ആവിശ്യപ്പെട്ടത്.ബിൽകിസ് ബാനോവിന്റെ കേസിൽ ഉത്തരവ് പ്രസ്താവിച്ച ജസ്റ്റിസ് നഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് പ്രതികളുടെ ഹർജി തള്ളിയത്

Advertisement