അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം

ദേർഗാവ്.അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം. 27 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ അഞ്ചുമണിയോടെ ദേര്‍ഗാവിലാണ് അപകടം . മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.45 പേരുമായി
അത്‌ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതമായി പരിക്കേറ്റവരെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement