പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ ബിജെപി എംപിമാർ ഭയന്ന് ഓടി: രാഹുൽ ഗാന്ധി

ന്യൂ ഡെൽഹി:
പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിയൊളിച്ചെന്ന് രാഹുൽ ഗാന്ധി. ഡൽഹി ജന്തർ മന്തറിൽ ഇന്ത്യ മുന്നണിയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഡിസംബർ 13ലെ പാർലമെന്റ് സുരക്ഷാ വീഴ്ച നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
സുരക്ഷാ വീഴ്ചയെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ തന്നെ, എന്താണ് ഇത്തരമൊരു നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയാണ് ഇതിന് കാരണം. രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് മാധ്യമങ്ങൾ സംസാരിച്ചില്ല. എന്നാൽ സസ്‌പെൻഷനിലായ എംപിമാർ പാർലമെന്റിന് പുറത്ത് ഉപരാഷ്ട്രപതിയെ തമാശക്ക് അനുകരിച്ചതിനെ കുറിച്ചാണ് അവർ വാർത്ത നൽകിയതെന്നും രാഹുൽ പറഞ്ഞു.

Advertisement