മി​സോ​റ​മി​ൽ ​സെ​ഡ്​പിഎം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഐസോള്‍. മി​സോ​റ​മി​ൽ ​സെ​ഡ്.​പി.​എം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. മന്ത്രിമാരുംഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ലാൽദുഹോമ കഴിഞ്ഞ ദിവസം ഗവർണർ ഹ​രി​ബാ​ബു ക​മ്പം​പ​തി​യെ കണ്ടുസംസ്ഥാനത്തെ 40ൽ 27 സീറ്റ് നേടിയാണ് ഇ​സെ​ഡ്.​പി.​എം അധികാരത്തിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസും എം എൻ എഫും അല്ലാത്ത ഒരു പാർട്ടി ഭരണം പിടിക്കുന്നത്.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആയിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ ലാൽദുഹോമ.

Advertisement