വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ

ന്യൂഡെല്‍ഹി.വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബംഗളരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇരുവരുടേയും യാത്ര റദ്ദാക്കി പൊലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെതെന്നാണ് ഇവരുടെ വാദം.

file pic

Advertisement