വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടുത്തം,40 ബോട്ടുകൾ കത്തി നശിച്ചു

Advertisement
വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടുത്തം.  നങ്കൂരമിട്ടിരുന്ന 40 ബോട്ടുകൾ പൂർണമായും കത്തി നശിച്ചു. നിരവധി ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുപ്പത് കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു ബോട്ടിലുണ്ടായ അഗ്നിബാധ മറ്റ് ബോട്ടുകളിലേയ്ക്ക് വേഗത്തിൽ പടരുകയായിരുന്നു. ബോട്ടുകളിൽ പാചക വാതക സിലിണ്ടറുകളും ഡീസലും സൂക്ഷിച്ചിരുന്നതിനാൽ തീ വേഗത്തിൽ പടർന്നു. പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. നാല് അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ബോട്ടിന് തീയിട്ടതാണെന്നും ഇവരെ കുറിച്ച് അന്വേഷിയ്ക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. വിശാഖപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisement