ഹരിയാനയിൽ വ്യാജ മദ്യ ദുരന്തം,ആറുപേർ മരിച്ചു

ചണ്ഡീഗഡ്.ഹരിയാനയിൽ വ്യാജ മദ്യ ദുരന്തം.ആറുപേർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ ഒരാൾ വ്യാജ മദ്യം ഉള്ളിൽ ചെന്ന് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചെന്ന് പോലീസ്.രണ്ടുപേർ ആശുപത്രി ചികിത്സയിൽ കഴിയുന്നു.ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം.മരിച്ചതിൽ അഞ്ചുപേരുടെ മൃതദേഹം സംസ്കരിച്ചതായി ബന്ധുക്കൾ പറഞ്ഞു.പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതുമായി ബന്ധമുള്ള ചിലരെ കസ്റ്റഡിയിൽ എടുത്തതായും
പോലീസ് അറിയിച്ചു.സംഭവത്തിൽ എഫ് ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement