സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റയ്റ്റിസും

കാന്‍പൂര്‍.യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റയ്റ്റിസും ബാധിച്ചു.
2 കുട്ടികൾക്ക് എച്ച്‌ഐവിയും 7 പേർക്ക്ഹെപ്പറ്റൈറ്റിസ് ബിയും ഹെപ്പറ്റൈറ്റിസ് സിയുമാണ് ബാധിച്ചത്. കാന്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം.തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 180 തല സേമിയ രോഗികൾ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചിരുന്നു. രോഗ ബാധ കണ്ടെത്തിയവരെ മറ്റ് ആശുപത്രി കളിലേക്ക് മാറ്റി.
രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് രോഗ ബാധക്ക് കാരണമെന്ന് റിപ്പോർട്ട്. സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്

Advertisement