ഒരു രാജ്യം ഒരു ഐഡി: രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നു

ന്യൂ ഡെൽഹി:രാജ്യത്തെ മുഴുവൻ വിദ്യാർഥികൾക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നു. ഒരു രാജ്യം, ഒരു ഐഡി എന്ന പദ്ധതിയുടെ കീഴിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഒരു രാജ്യം ഒരു ഐഡി പദ്ധതി നടപ്പാക്കുക

ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി ആണ് ഇത് തയ്യാറാക്കുന്നത്. പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വാകാര്യ, സർക്കാർ സ്‌കൂളുകൾക്കും ഇത് ബാധകമാണ്. വിദ്യാർഥിയുടെ പൊക്കം, രക്തഗ്രൂപ്പ് മുതൽ ആധാറിലെ അടിസ്ഥാന വിവരങ്ങൾ വരെ എല്ലാ രേഖകളും സമഗ്രമായി ഉപയോഗിച്ചാണ് കാർഡ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കുക.

ജില്ല ഇൻഫോർമേഷൻ ഫോർ എജ്യുക്കേഷൻ പോർട്ടലിലാണ് കുട്ടികളുടെ വിവരങ്ങളെല്ലാം സൂക്ഷിക്കുക. മാത്രമല്ല, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് അല്ലാതെ മറ്റാർക്കും വിദ്യാർഥികളുടെ വിവരങ്ങളെടുക്കാൻ സാധിക്കില്ല.

Advertisement