പണം വെച്ച് ചീട്ടുകളി; ഇടുക്കിയിൽ വിവിധയിടങ്ങളിൽ നിന്നായി 13 പേർ പിടിയിൽ

Advertisement

ഇടുക്കി :ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പോലീസ് പിടിയിൽ. 13 പേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ചീട്ടു കളിക്കാൻ ഉപയോഗിച്ച 1,36,395 രൂപയും പോലീസ് പിടിച്ചെടുത്തു. നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്ത് നിന്നുമാണ് സംഘം പിടിയിലായത്.

കട്ടപ്പന ആനകുത്തി തുണ്ടിയിൽ സാബു, ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കൽ രാജേഷ്, ഇരുപതേക്കർ വട്ടക്കൽ ഷൈജോ, അയ്യപ്പൻ കോവിൽ അമ്പാട്ട് രഘു, കട്ടപ്പന ആനിക്കൽ അനീഷ് ജോസഫ്, തൊവരയാർ കിഴക്കനാത്ത് സിബി, നരിയമ്പാറ ദീപു ഗോപി തുടങ്ങിയവരാണ് പിടിയിലായത്

Advertisement