തുടർച്ചയായി ഹർജികൾ; മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി

Advertisement

ന്യൂ ഡെൽഹി :
തുടർച്ചയായി ഹർജികൾ സമർപ്പിച്ചതിന് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. സഞ്ജീവ് സമർപ്പിച്ച മൂന്ന് ഹർജികൾ തള്ളിയ സുപ്രീം കോടതി ഓരോ ഹർജിക്കും ഒരു ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. ലഹരി മരുന്ന് കേസിൽ വ്യാജ തെളിവുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിൻഡാൽ എന്നിവരുടെ ബെഞ്ചാണ് പിഴ ചുമത്തിയത്

കേസ് നീതിയുക്തമല്ലെന്ന് വാദിച്ച സഞ്ജീവ് മറ്റൊരു ബെഞ്ചിലേക്ക് കേസിന്റെ വിചാരണ മാറ്റണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ നിർദേശം നൽകണം, കോടതി നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോർഡിംഗ് അനുവദിക്കണം എന്നിങ്ങനെയാണ് മറ്റ് ഹർജികളിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ഹർജികളെല്ലാം തള്ളിയ സുപ്രീം കോടതി കേസ് തീർപ്പാക്കാൻ സമയപരിധി നിശ്ചയിക്കുകയും ചെയ്തു. നേരത്തെ സഞ്ജീവ് ഭട്ടിന് കോടതി പതിനായിരം രൂപ പിഴശിക്ഷ വിധിച്ചിരുന്നു.

Advertisement