പാന്‍മസാലക്ക് നല്‍കിയ പണത്തിന് ചിപ്സ് വാങ്ങി,ആറു വയസ്സുള്ള പെൺകുട്ടിയെ അയൽവാസി ക്രൂരമായി കൊലപ്പെടുത്തി

Advertisement

ലഖ്നൗ.ഉത്തർ പ്രദേശിൽ അലിഗഡിൽ ആറു വയസ്സുള്ള പെൺകുട്ടിയെ അയൽവാസി ക്രൂരമായി കൊലപ്പെടുത്തി.പാൻ മസാല വാങ്ങാൻ നൽകിയ പണത്തിന് ചിപ്സ് വാങ്ങിയതിനാണ് കൊലപാതകം. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അയൽവാസിയുടെ വീട്ടിലേക്ക് പെൺകുട്ടി പോയതായി കണ്ടെത്തി. അയൽവാസിയുടെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.അയൽ വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിന്റെ രണ്ടു സഹോദരൻ മാരെയും കസ്റ്റ ഡിയിൽ എടുത്തു. കൊലപാതകത്തിലോ മൃതദേഹം ഒളിപ്പിച്ചതിലോ ഇവർക്കും പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Advertisement