സിഫ്റ്റ് സമ്‌റക്ക് ഷൂട്ടിംഗിൽ ലോക റെക്കോർഡോടെ സ്വർണം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം

Advertisement

ചൈന:
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിംഗിൽ ഇന്ത്യയുടെ സിഫ്റ്റ സമ്‌റ സ്വർണം നേടി. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്‌റ സ്വന്തമാക്കിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ ആഷിക് ചൗക്‌സെ വെങ്കല മെഡലും നേടി. നേരത്തെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗ് ടീം ഇനത്തിലും ബുധനാഴ്ച ഇന്ത്യ സ്വർണം നേടിയിരുന്നു.

ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. മനു ഭാകർ, ഐഷ സിംഗ്, റിതം സംഗ്‌വാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ചൊവ്വാഴ്ച അശ്വാഭ്യാസത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

Advertisement