ഡല്‍ഹി സര്‍വ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് മുന്നേറ്റം

ന്യൂഡെല്‍ഹി. ഡല്‍ഹി സര്‍വ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് മുന്നേറ്റം. പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയുടെ തുഷാര്‍ ദേദ വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ എന്‍എസ്യുഐ സ്ഥാനാര്‍ത്ഥി അഭി ദഹിയയാണ് വിജയിച്ചത്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളും എബിവിപി നേടി. അപ്രജിത സെക്രട്ടറി സ്ഥാനത്തേക്കും സച്ചിൻ ബെയ്സ്ലാ ജോയിൻ സെക്രട്ടറി സ്ഥാനത്തേക്കും വിജയിച്ചു.

2019ലാണ് ഇതിന് മുന്‍പ് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്.പത്തു വർഷത്തിനിടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ഏഴ് തവണയും വിജയിച്ചത് എബിവിപി സ്ഥാനാർത്ഥികളാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു

Advertisement