സനാതന ധർമ്മ വിവാദം: കോൺഗ്രസ്സിൽ ഭിന്നത ശക്തം,പ്രചരണത്തിന് ബിജെപി

Advertisement

ന്യൂഡെല്‍ഹി.സനാതന ധർമ്മ വിവാദം സംബന്ധിച്ച് കോൺഗ്രസ്സിൽ ഭിന്നത ശക്തം. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ പരസ്യമായ് പാർട്ടി തള്ളണമെന്ന് നേത്യത്വത്തൊട് ആവശ്യപ്പെട്ട് കമൽ നാഥ് മുന്നോട്ടുവന്നു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് ആവശ്യം.

ദേശീയ നേത്യത്വത്തെ കമൽ നാഥ് നിലപാട് അറിയിച്ചു. ടി.എസ്.സിംഗ് ദിയോ, കരൺസിംഗ് അടക്കമുള്ള നേതാക്കളും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ പരസ്യമായ് പാർട്ടി തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഭാരത് – സനാതൻ വിഷയങ്ങളിൽ രാജ്യവ്യാപക പ്രചരണത്തിന് ബിജെപി തീരുമാനം. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സനാതൻ വിഷയത്തിൽ ഈ മാസം പത്തിന് ശേഷം കേന്ദ്രമന്ത്രിമാർ പൻകെടുക്കുന്ന പ്രതിഷേധ റാലികൾ നടക്കും.

ഭാരതത്തെയും ദേശീയതയെയും സനാതന ധർമ്മത്തെയും ഇല്ലാതാക്കാനുള്ള അജണ്ടയാണ് ഇന്ത്യ കൂട്ടായ്മയെന്ന് ആക്ഷേപം ഉയർത്തിയാകും പ്രതിഷേധം. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ് ഗഡ്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമ നടപടികളും ശക്തമാക്കും

Advertisement