കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വസതിയിൽ വെച്ച് മകന്റെ സുഹൃത്ത് വെടിയേറ്റ് മരിച്ചു

Advertisement

ന്യൂ ഡെൽഹി : കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വസതിയിൽ വെച്ച് കന്റെ സുഹൃത്തായ യുവാവ് വെടിയേറ്റ് മരിച്ചു. ലക്‌നൗവിലെ വസതിയിൽ വെച്ചാണ് സംഭവം. മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള തോക്ക് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. മകന്റെ സുഹൃത്തായ വികാസ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Advertisement