ദേശീയ വിദ്യാഭ്യാസനയം മുഖം തിരിച്ച് കേരളം അടക്കമുള്ള 14 സംസ്ഥാനങ്ങൾ

ന്യൂഡെല്‍ഹി.ദേശീയ വിദ്യാഭ്യാസനയത്തില്‍ മുഖം തിരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നിലപാട് എടുക്കുന്നത് കല്ലുകടിയായി..

നിർണായക ധാരണാപത്രത്തിൽ ഇവര്‍ ഇതുവരെ ഒപ്പുവച്ചില്ല. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആണ് ഒപ്പിടാത്തത്.

പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (പി.എം.-യു.എസ്.എച്ച്.എ.) പദ്ധതിയുടെ 40 ശതമാനം സംസ്ഥാനങ്ങൾതന്നെ വഹിക്കണമെന്നും അധികഫണ്ടുകളൊന്നും നൽകില്ലെന്നുമുള്ള ധാരണാപത്രത്തിലെ വ്യവസ്ഥ സ്വീകാര്യമല്ലെന്ന് ആണ് സംസ്ഥാനങ്ങളുടെ നിലപാട്.

പാഠ്യപദ്ധതി, കോഴ്‌സ് മാറ്റങ്ങൾ, അധ്യാപകപരിശീലനം, അടിസ്ഥാനസൗകര്യ വികസനം, അക്രഡിറ്റേഷൻ, തൊഴിൽക്ഷമത വർധിപ്പിക്കൽ എന്നിവയിലൂടെ സംസ്ഥാന സർവകലാശാലകളിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് പി.എം.-യു.എസ്.എച്ച്.എ.

2023-24നും 2025-26നും ഇടയിൽ ഇത് 12,926.10 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.

വർഷത്തിൽ രണ്ട് തവണയായി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിയ്ക്കുന്നത് അടക്കം പദ്ധതിയുടെ ഭാഗമായ് നിർദ്ദേ ശിയ്ക്കപ്പെട്ടിട്ടുണ്ട്.

Advertisement