കളിയല്ല, പൊന്നോണം പൊള്ളും

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുപ്രകാരം സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. കാലവർഷം ചതിച്ചതോടെയാണ് കേരളം കടുത്ത ചൂടിനെ നേരിടുന്നത്. 9 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. സാധാരണയിൽ നിന്ന് നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഇതിൻറെ ഭാഗമായി പൊതുജനങ്ങൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Advertisement