ഇന്ത്യ വിളമ്പരം ചെയ്യുന്നത് ലോകസമാധാനത്തിന്റെ ദൂത്

ജോഹന്നാസ് ബർഗ്ഗ് . ഇന്ത്യ 2047 ല്‍ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബ്രിക്സ് ഉച്ചകോടിയിലാണ് സമസ്ത മേഖലകളിലും മുന്നേറ്റം ഉണ്ടാക്കാൻ ഇപ്പോൾ ഇന്ത്യയ്ക്ക് സാധിക്കുന്നു. 5 ട്രില്യൻ സമ്പദ്ഘടനയായ് രാജ്യം ഉടൻ വളരും. ലോകസമാധാനത്തിന്റെ ദൂതാണ് ഇന്ത്യ വിളമ്പരം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആവേശകരമായ സ്വീകരണമാണ് ബ്രിക്സ് ഉച്ചകോടിയ്ക്ക് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ജോഹന്നാസ് ബർഗ്ഗ് ഒരുക്കിയത്. ബ്രിക്സ് വേദിയിലും സദസ്സ് നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങൾ കരഘോഷത്തോടെ ആണ് സ്വീകരിച്ചത്. അജണ്ടകൾ പ്രകാരമുള്ള ചർച്ചകളിലെയ്ക്ക് ബ്രിക്സ് ഉച്ചകോടി ഇന്ന് കടക്കും. അംഗരാജ്യങ്ങൾ തമ്മിലുള്ള വൺ ടു വൺ ഉഭയകക്ഷി ചർച്ചകൾക്കും ബ്രിക്സ് ഉച്ചകോടി വേദിയാകും. മോദി- ഷീജിങ്ങ് പിങ്ങ് ആശയ വിനിമയത്തിന് എറെ പ്രാധാന്യം ആണ് അന്താരാഷ്ട്ര സമൂഹം നല്കുന്നത്.

Advertisement