കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളവും ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും

Advertisement

തിരുവനന്തപുരം.കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളവും ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും.ശമ്പള വിതരണത്തിന് 76 കോടി രൂപ വേണ്ടി വരും.ഇതിൽ 70 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്.ഇന്നലെ നടന്ന മാനേജ്മെന്റ് യൂണിയൻ ചർച്ചയിൽ ഓണം അലവൻസായി 2750 രൂപ നൽകാൻ ധാരണയായി.സ്വിഫ്റ്റ് ജീവനക്കാർക്കും മറ്റു കാഷ്വൽ ജീവനക്കാർക്കും 1000 രൂപ ഉത്സവബത്ത നൽകും.മുഴുവൻ ജീവനക്കാർക്കും അലവൻസ് നൽകുന്നത് കെഎസ്ആര്‍ടിസി ഫണ്ടിൽ നിന്നാണ്.ഇതിന് 7 കോടി രൂപ വേണം.അഡ്വാൻസ് നൽകുന്നതും ഓണത്തിന് മുൻപ് ചർച്ച ചെയ്ത് പരിഹരിക്കും.
ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ പണിമുടക്കിൽ നിന്ന് പിന്മാറാം എന്ന് യൂണിയനുകളും നിലപാട് വ്യക്തമാക്കിയിരുന്നു.

.

Advertisement