സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ പദ്ധതി

ന്യൂഡെല്‍ഹി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ പദ്ധതി. പഞ്ചാബിലെ തർണ് തരണിൽ നിന്ന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും മൂന്ന് പിസ്റ്റളുകളും പിടിച്ചെടുത്തു.അഷ്‌പ്രീത് സിംഗ്, പർദീപ് സിംഗ്, സുഖ്മാൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ഗുർദേവ് സിംഗ് എന്ന ജെയ്‌സൽ എന്നയാളാണ് ഗൂഢോലോചന നടത്തിയതെന്ന് പഞ്ചാബ് ഡിജിപി. ഇയാൾ ഫോണിലൂടെയാണ് അറസ്റ്റിലായ പ്രതികളുമായി ഗൂഢാലോചന നടത്തിയത്.കാനഡ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയിലെ പ്രവർത്തകനാണ് ജെയ്സൽ.പഞ്ചാബില്‍ അങ്ങോളമിങ്ങോളം സ്ഫോടനങ്ങൾ നടത്താൻ ഇയാളും സംഘവും പദ്ധതി ഇട്ടതായി പോലീസ്

Advertisement