കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന് ബി.എസ്.പിയും വൈഎസ്ആർ കോൺഗ്രസും

Advertisement

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന് ബി എസ് പിയും വൈഎസ്ആർ കോൺഗ്രസും. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം പ്രമേയം ചർച്ചക്കെടുക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്. അതിനിടെ മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനുള്ള നടപടിയും കേന്ദ്രം ആരംഭിച്ചു. ഇരുവിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച തുടങ്ങി

പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്താഴ്ച ചർച്ച നടക്കും. ഇന്നലെ 12 മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അസമിൽ നിന്നുള്ള എംപിയായ ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗമിച്ചത്. 

അടുത്താഴ്ച ചർച്ചക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അംഗസഖ്യ തെളിയിക്കാനല്ല, മണിപ്പൂരിൽ നീതി ഉറപ്പിക്കാനാണ് ശ്രമമെന്ന് ഗൗരവ് ഗോഗോയി പറഞ്ഞു.
 

Advertisement