പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Advertisement

ന്യൂഡെല്‍ഹി.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മണിപ്പുർ വിഷയത്തിൽ ആദ്യ ദിവസ്സം തന്നെ അടിയന്തിര പ്രമേയത്തിന് ഇരു സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാഹുൽ ഗാന്ധിയുടെ അയോഗ്യത, ഡല്‍ഹി ഓര്‍ഡിനന്‍സ്, ഏക സിവില്‍ കോഡ്, ബാലസോര്‍ തീവണ്ടിദുരന്തം, പണപ്പെരുപ്പം, അദാനിയുടെ ഇടപാടുകള്‍, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. സഭയിലെ തന്ത്രങ്ങൾ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേരുന്നുണ്ട്. ഈ സമ്മേളനത്തിൽ 31 ബില്ലുകൾ സർക്കാർ സഭയിൽ അവതരിപ്പിയ്ക്കുമെന്നാണ് പ്രതീക്ഷ.

Advertisement