അപകീർത്തി കേസിൽ സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധി അപ്പീൽ നൽകി

Advertisement

ന്യൂ ഡെൽഹി . അപകീർത്തി കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് രാഹുൽ ഗാന്ധി. തന്റെ മൗലികാവകാശങ്ങളുടെ ലംഘനം ആണ് അപകീർത്തി കേസിലെ ശിക്ഷാവിധി എന്ന ഹർജിയിൽ രാഹുൽഗാന്ധി ആരോപിക്കുന്നു. കേസിൽ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം കാവിയറ്റ് ഫയൽ ചെയ്തിരുന്നു

സൂറത്ത് കോടതി വിധിയും , ശിക്ഷ തടയാത്ത ഗുജറാത്ത് ഹൈക്കോടതി വിധിയും ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ. മൗലികാവകാശങ്ങളുടെ ലംഘനമാണ് സൂറത്ത് കോടതിവിധി. താൻ ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങളാണ് കേസിൽ ചമയ്ക്കപ്പെട്ടത്. മോദി പരാമർശം കൊണ്ട് താൻ വിമർശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മറ്റാരും തന്റെ വിമർശനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. ഇക്കാര്യം പരിഗണിക്കുന്നതിൽ വിചാരണ കോടതിയും ഹൈക്കോടതിയും അടക്കം പരാജയപ്പെട്ടു. ജനപ്രതിനിധി സ്ഥാനമടക്കം ഇതുവഴി തനിക്ക് നഷ്ടമായി എന്നും രാഹുൽഗാന്ധിയുടെ പറയുന്നു. സൂറത്ത് കോ ടതിയുടെ വിധി റദ്ദാക്കാൻ ഗുജറാത്ത് ഹൈക്കോടതി തയ്യാറായിരുന്നില്ല. കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി ഈ കേസിൽ കാവിറ്റ് ഫയൽ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂർണേഷ് മോദിയെ കേട്ട ശേഷം മാത്രം ആകും സുപ്രീംകോടതി രാഹുൽഗാന്ധിയുടെ ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

Advertisement