നിര്‍മ്മിതബുദ്ധി ചാറ്റ്ബോട്ടുകള്‍ മനുഷ്യരേക്കാള്‍ മികച്ചത്,90 ശതമാനം ജീവനക്കാരെയും പിടിച്ചുവിട്ടു ഐടി സ്ഥാപനം

Advertisement

ബംഗലുരു.ചെറുതൊഴിലുകളുടെ ഭാവി എന്താകുമെന്ന ആശങ്ക ഉയര്‍ത്തി ബംഗറളുരുവില്‍ ഒരു പിരിച്ചുവിടല്‍. നിര്‍മ്മിതബുദ്ധി ചാറ്റ്ബോട്ടുകള്‍ മനുഷ്യരേക്കാള്‍ മികച്ചതെന്ന് കാണിച്ച് 90 ശതമാനം ജീവനക്കാരെയും പിടിച്ചുവിട്ടു ഐടി സ്ഥാപനം.

ഡുകാന്‍ എന്ന ബംഗലുരു അടിസ്ഥാനമാക്കിയ ഒരു സ്റ്റാര്‍ട്ട് അപ്പ് ആണ് ചാറ്റ്ബോട്ടുകളെ ഉപയോഗിച്ചത്. ഇക്കാര്യം കാണിച്ച് ഡുകാന്റെ സ്ഥാപകന്‍ സുമിത് ഷാ ഇട്ട ട്വീറ്റും ചര്‍ച്ചയാണ്. ഇടപാടുകാരുടെ ചോദ്യങ്ങള്‍ക്ക് തക്കമറുപടി തക്ക സമയത്ത് തന്നെ നല്‍കുന്നതില്‍ ചാറ്റ്ബോട്ടുകള്‍ പുരോഗമിച്ചെന്നാണ് ട്വീറ്റില്‍ പറയുന്നത്. അതുകൊണ്ട് തന്നെ കസ്റ്റമേഴ്സ് സപ്പോര്‍ട്ടിംഗ് ടീമിലെ 90 ശതമാനം പേരെയും പറഞ്ഞുവിട്ടെന്നും ട്വീറ്റിലുണ്ട്.

ട്വീറ്റിന് ശക്തമായ പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഹൃദയമില്ലാത്ത തീരുമാനം എന്നും ഈ നടപടികൊണ്ട് ജോലിക്കാരുടെ ജീവിതം ഇല്ലാതാക്കിയെന്നാണ് അനേകം പേരും പ്രതികരിച്ചത്. ”ഈ എ ഐ ചാറ്റ്‌ബോട്ട് കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണാ ടീമിന്റെ 90% പേരെയും പിരിച്ചുവിടേണ്ടി വന്നു. കഠിനമാണോ? അതെ. ആവശ്യമാണോ? തീര്‍ച്ചയായും. ഫലങ്ങള്‍? ആദ്യ പ്രതികരണത്തിനുള്ള സമയം 1 മി 44 സെക്കന്‍ഡില്‍ നിന്ന് തല്‍ക്ഷണം ആയി! റെസല്യൂഷന്‍ സമയം 2 മണിക്കൂര്‍ 13 മി. മുതല്‍ 3 മി. 12 സെക്കന്‍ഡ് വരെ പോയി. ചെലവ് 85% കുറഞ്ഞു, ഞങ്ങള്‍ ഇത് എങ്ങനെ ചെയ്തുവെന്ന് ഇതാ,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

എഞ്ചിനീയര്‍ ബിരുദധാരിയായ സുമ്മിത് ഷാ സുഭാഷിഷ് ചൗധരി എന്നയാള്‍ക്കൊപ്പം 2020 ജൂണിലാണ് ഡുക്കാന്‍ തുടങ്ങിയത്. മക് ഡൊണാള്‍ഡും ക്രെഡും അടക്കം വന്‍ കമ്ബനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് തന്റേതായ സ്റ്റാര്‍ട്ട് അപ്പുമായി രംഗത്ത് വന്നത്. ഡുക്കാന് മുമ്ബ് റാങ്ക്സ്, റൈസ് മെട്രിക് എന്നീ സ്ഥാപനങ്ങളും നടത്തിയിരുന്നു. ഹൗസിംഗ് ഡോട്ട് കോം, ടിനി ഓവ്ള്‍ എന്നിവിടങ്ങളില്‍ മാര്‍ക്കറ്റിംഗ് മാനേജരായും ജോലി ചെയ്തിട്ടുണ്ട്.

.പ്രതീകാത്മകചിത്രം

Advertisement