ട്രക്ക് കടയിലേക്ക് പാഞ്ഞു കയറി 15 പേർ മരിച്ചു

Advertisement

മുംബൈ . മഹാരാഷ്ട്രയിൽ ട്രക്ക് കടയിലേക്ക് പാഞ്ഞു കയറി 15 പേർ മരിച്ചു .20 പേർക്ക് പരിക്ക്.മുംബൈ – ആഗ്ര ദേശീയപാതയിൽ ധൂലേയിൽ വച്ചാണ് അപകടം ഉണ്ടായത്

രാവിലെ 10 .45 ഓടെ ധൂലേ ജില്ലയിൽ പല്ലാസ്നർ ഗ്രാമത്തിൽ വച്ചാണ് അപകടം നടന്നത്. ബ്രേക്ക് തകരാറായതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.നാല് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ട്രക്ക് കടയിലേക്ക് പാഞ്ഞുകയറിയത്. അമിത വേഗത്തിലായിരുന്നു ട്രക്ക് എത്തിയത്.ബസ് കാത്തു നിന്നവരെ ഇടിച്ചു തെറിപ്പിച്ചാണ് ട്രക്ക് കടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽപ്പെട്ടതിന് പിന്നാലെ ട്രക്ക് തലകീഴായി മറയുകയായിരുന്നു. മധ്യപ്രദേശില്‍നിന്ന് ധുലെയിലേക്ക് വരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ശിഖർപുർ, ധുലെ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Advertisement