ആതിഖ് അഹ്മദ് വധം; മാധ്യമ പ്രവർത്തകർക്ക് പുതിയ പെരുമാറ്റ ചട്ടം തയ്യാറാക്കാൻ കേന്ദ്രം

ന്യൂഡൽഹി: മുൻ എം.പി ആതിഖ് അഹ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കായി പുതിയ പെരുമാറ്റചട്ടങ്ങൾ തയ്യാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാതൃകാ പെരുമാറ്റ ചട്ടം (എസ്.ഒ.പി) തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച രാത്രി ആതിഖും സഹോദരനും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവരെയും വെടിവച്ചുകൊന്നത്. മെഡിക്കൽ കോളജിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് അക്രമികൾ മാധ്യമപ്രവർത്തകർ എന്ന വ്യാജേന പൊലീസ് വല‍യത്തിലുള്ള ആതിഖിനും സഹോദരനും അടുത്തെത്തിയത്.

പൊലീസിന്‍റെ സുരക്ഷാ വലയത്തിലുള്ളവരെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത് ഏറെ വിമർശനത്തിന് ഇടയാക്കിയിക്കുകയാണ്.

Advertisement