യുവതികളെ മുന്നിലും പിന്നിലും ഇരുത്തി ബൈക്കില്‍ അഭ്യാസ പ്രകടനം:യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു (വീഡിയോ…)

യുവതികളുമായി ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് സംഭവം. രണ്ട് യുവതികളെ മുന്നിലും പിന്നിലും ഇരുത്തിയാണ് അഭ്യാസ പ്രകടനം നടത്തിയത്. വീല്‍ ഉയര്‍ത്തിയാണ് ബൈക്ക് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. റോഡില്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവാവ് പിടിയിലാവുകയായിരുന്നു. യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

Advertisement